അമ്മമാരുടെയും ടീച്ചര്‍മാരുടെയും ശ്രദ്ധയ്ക്ക്‌:


അമ്മമാരുടെയും ടീച്ചര്‍മാരുടെയും ശ്രദ്ധയ്ക്ക്‌:
ഇത് കുട്ടികള്‍ക്ക് വേണ്ടിയുള്ള ഒരു വെബ്സൈറ്റ് ആണ്.വായന പോലും ഡിജിറ്റലൈസ് ചെയ്ത ഈ കാലഘട്ടത്തില്‍ നമ്മുടെ പുതിയ തലമുറയ്ക്ക് വായന സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്.നിങ്ങളുടെ പി സി -യുമായി നിങ്ങള്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ നിങ്ങളുടെ പൊന്നോമന ഒരു കഥ കേള്‍ക്കണമെന്നു വാശി പിടിച്ചാല്‍ എഴുന്നേറ്റു പോയി ഒരു പുസ്തകമെടുത്ത് കഥ പറഞ്ഞു കൊടുക്കാന്‍ നിങ്ങളില്‍ എത്രപേര്‍ തയ്യാറാകും?അക്ഷരമറിയാത്ത കുഞ്ഞുങ്ങള്‍ക്ക്‌ വായിച്ചു കൊടുക്കുക.കഥകള്‍ കൂടാതെ കുട്ടികള്‍ക്കിഷ്ട്ടപ്പെട്ട കളികളും മറ്റും ഞങ്ങള്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും.നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഓരോ പോസ്റ്റിനും ചുവട്ടില്‍ കുറിച്ചിടാന്‍ സന്മനസ്സ് കാണിക്കുക.നിങ്ങളുടെ സ്വന്തം കഥകള്‍ ഞങ്ങള്‍ക്കയച്ചു തരിക.അത് നിങ്ങളുടെ പേരില്‍ത്തന്നെ പ്രസിദ്ധീകരിക്കുന്നതിന് ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ...
മെയില്‍ അഡ്രസ്‌: yinedesigns@gmail.com (കഥകള്‍ മലയാളത്തില്‍ വേണമെന്നില്ല.ഇംഗ്ലീഷില്‍ ടൈപ്പ്‌ ചെയ്ത് അയച്ചാല്‍ മതിയാകും.)

Friday 15 June 2012

ചിക്കുവിന്‍റെ തിരിച്ചറിവ്

ഒരിടത്തു ചിക്കു എന്നു പേരുള്ള ഒരു പട്ടികുട്ടി ഉണ്ടായിരുന്നു.എപ്പോഴും കളിക്കാനാണ് അവനിഷ്ടം.എല്ലാ പക്ഷികളും മൃഗങ്ങളും അവന്‍റെ കൂട്ടുകാരായിരുന്നു.എല്ലാവരെയും സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യുന്നതുകൊണ്ട് എല്ലാവര്‍ക്കും അവന്‍റെ കൂട്ടുകാരാവാന്‍ ഇഷ്ടമായിരുന്നു.

ഒരു ദിവസം ചിക്കു കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.അപ്പോഴാണ് അവനൊരു ചിത്രശലഭത്തെ കണ്ടത്.ചിത്രശലഭവും ചിക്കുവും പെട്ടന്ന് കൂട്ടുകാരായി.പൂക്കളുടെ ഇടയിലൂടെ അവര്‍ ഓടിക്കളിക്കുവാന്‍ തുടങ്ങി.




പെട്ടെന്ന് ചിത്രശലഭം കുറെ ദൂരത്തേക്കു പറന്നുപോയി .അവന്‍ അതിന്‍റെ പുറകെ ഓടാന്‍ തുടങ്ങിയപ്പോള്‍ ഇലയുടെ അടിയില്‍ എന്തോ അനങ്ങുന്നത് പോലെ കണ്ടു.

ചിക്കു പേടിച്ചുപോയി "അയ്യോ ഇതൊരു പുഴു ആണല്ലോ'',അവന്‍ പറഞ്ഞു.

ഇതെല്ലം മരത്തിലിരുന്നു ഒരു കാക്ക കാണുന്നുണ്ടായിരുന്നു.കാക്ക ചോദിച്ചു "എന്തു പറ്റി ചിക്കു ?''

ചിക്കു പറഞ്ഞു" എനിക്ക് പേടിയാണ് പുഴുവിനെ,ഒരു ഭംഗിയും ഇല്ല കാണാന്‍".

അപ്പോള്‍ കാക്ക ചിരിച്ചുകൊണ്ട് പറഞ്ഞു''നീ ഇതുവരെ കളിച്ചുകൊണ്ടിരുന്ന ചിത്രശലഭം ഈ പുഴുവില്‍ നിന്നാണ് ഉണ്ടായത്''.

ചിക്കുവിനു ഇതു കേട്ടിട്ട് വലിയ അത്ഭുതമായി.ഈ വൃത്തികെട്ട പുഴുവില്‍ നിന്നും ഇത്രയും സുന്ദരിയായ ചിത്രശലഭമോ? എന്തായാലും അവനു വലിയ സന്തോഷമായി.

കാക്ക പറഞ്ഞു''നീ കുറെ ദിവസത്തേക്ക് എന്നും വന്നു ഈ പുഴുവിനെ നോക്കുക. അപ്പോള്‍ മനസ്സിലാകും''അവന്‍ അത് അനുസരിച്ചു
കുറെ ദിവസം കഴിഞ്ഞപ്പോള്‍ പുഴു ഒരു കൂടിനുള്ളിലായി. അപ്പോള്‍ കാക്ക പറഞ്ഞു "അതാണ് പ്യുപ''.


ചിക്കു പിന്നേം കാത്തിരുന്നു.ഒന്നു രണ്ടു ആഴ്ച കഴിഞ്ഞപ്പോള്‍ ആ കൂട് പൊട്ടി ഒരു സുന്ദരി ചിത്രശലഭം വന്നു.ചിക്കു അത്രേം ഭംഗിയുള്ള ചിത്രശലഭത്തെ കണ്ടിട്ടില്ലായിരുന്നു. അവന്‍ അതിന്‍റെ കൂടെ കുറെ നേരം കളിച്ചു.

കളിച്ചു ക്ഷീണിച്ചു വന്ന അവന്‍ കാക്കയോടു പറഞ്ഞു''ഇപ്പോള്‍ കാക്ക പറഞ്ഞത് എനിക്ക് മനസിലായി,ഭംഗിയില്ലാത്ത ഈ പുഴുവില്‍ നിന്നും  ഇത്രയും സുന്ദരിയായ  ഒരു ചിത്രശലഭം ഉണ്ടാകുമെന്ന് എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ലായിരുന്നു.ഇപ്പോള്‍
ഞാന്‍ അത് തിരിച്ചറിഞ്ഞു,എനിക്ക് സന്തോഷമായി.''

പിന്നെ അവന്‍ വീട്ടിലേക്കു  പോയി,അമ്മയോട് വിശേഷമെല്ലാം പറയാന്‍.

ഗുണപാഠം:ഏതൊരു കൊള്ളിലാത്ത സാധനത്തില്‍ നിന്നും നല്ലത് കണ്ടെത്താനാകും.
 

Monday 11 June 2012

അമ്മമാരുടെയും ടീച്ചര്‍മാരുടെയും ശ്രദ്ധയ്ക്ക്‌: ഇത് കുട്ടികള്‍ക്ക് വേണ്ടിയുള്ള ഒരു വെബ്സൈറ്റ് ആണ്.വായന പോലും ഡിജിറ്റലൈസ് ചെയ്ത ഈ കാലഘട്ടത്തില്‍ നമ്മുടെ പുതിയ തലമുറയ്ക്ക് വായന സാധ്യമാക്കുക  എന്ന ലക്ഷ്യത്തോടെ ആണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്.നിങ്ങളുടെ പി സി -യുമായി നിങ്ങള്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ നിങ്ങളുടെ പൊന്നോമന ഒരു കഥ കേള്‍ക്കണമെന്നു വാശി പിടിച്ചാല്‍ എഴുന്നേറ്റു പോയി ഒരു പുസ്തകമെടുത്ത് കഥ പറഞ്ഞു കൊടുക്കാന്‍ നിങ്ങളില്‍ എത്രപേര്‍ തയ്യാറാകും?അക്ഷരമറിയാത്ത കുഞ്ഞുങ്ങള്‍ക്ക്‌ വായിച്ചു കൊടുക്കുക.കഥകള്‍ കൂടാതെ കുട്ടികള്‍ക്കിഷ്ട്ടപ്പെട്ട കളികളും മറ്റും ഞങ്ങള്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും.നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഓരോ പോസ്റ്റിനും ചുവട്ടില്‍ കുറിച്ചിടാന്‍ സന്മനസ്സ് കാണിക്കുക.നിങ്ങളുടെ സ്വന്തം കഥകള്‍ ഞങ്ങള്‍ക്കയച്ചു തരിക.അത് നിങ്ങളുടെ പേരില്‍ത്തന്നെ പ്രസിദ്ധീകരിക്കുന്നതിന് ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ...